ലോകത്തിൽ ആദ്യമായി പെരുമ്പാമ്പിലെ വിര മനുഷ്യന്റെ തലച്ചോറിലും ജീവനോടെ കണ്ടെത്തി

പാമ്പുകളിൽ കാണപ്പെട്ടിരുന്ന വിരയെ മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ജീവനോടെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തൽ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലാണ് സംഭവം. അടുത്തിടെ ഒരു ശാസ്ത്ര ജേണലിലൂടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങളുള്ളത്. ശാരീരിക അസ്വസ്ഥതകൾ നേരിട്ട 64കാരിയുടെ തലച്ചോറിലാണ് അപൂർവ വിരയെ കണ്ടെത്തിയത്. 8 സെന്റിമീ​റ്റർ നീളവും ഒരു മില്ലീമീറ്റർ വീതിയും ചുവപ്പ് നിറവുമുള്ള ഈ വിരയെ ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ മനുഷ്യന്റെ മസ്തിഷ്കത്തിൽ കണ്ടെത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു. 2021 ജനുവരി അവസാനമാണ് സ്ത്രീ ഒരു പ്രാദേശിക ആശുപത്രിയിൽ…

Read More

ഞാന്‍ ഉപയോഗിച്ച ഗ്ലാസ് അറപ്പാണങ്കില്‍ അവര്‍ക്കതു പിന്നീടു കളയാമായിരുന്നു: വാവ സുരേഷ്

ഒരിക്കല്‍ നെയ്യാറ്റിന്‍കരയ്ക്ക് അടുത്തുളള അധ്യാപക ദമ്പതികളുടെ വീടിന്റെ മച്ചില്‍ പാമ്പു കയറി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഞാനവിടെ ചെന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ സാധിച്ചത്. ക്ഷീണിച്ചപ്പോള്‍ കുടിക്കാന്‍ ഒരു ഗ്ലാസ് വെളളം ചോദിച്ചു. എനിക്കവര്‍ വെളളം തന്നു. കുടിച്ചതിനുശേഷം ഗ്ലാസ് തിരികെ കൊടുത്തു. എന്റെ കണ്‍മുന്നില്‍ വച്ച് അവര്‍ ആ ഗ്ലാസ് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ ഉപയോഗിച്ച ഗ്ലാസ് അറപ്പാണങ്കില്‍ ഞാന്‍ പോയതിനുശേഷം അവര്‍ക്കതു കളയാമായിരുന്നു. പക്ഷേ, അത് എന്റെ മുമ്പില്‍…

Read More