
പെരുമ്പാമ്പ് ഹെൽമറ്റിനുള്ളിൽ കയറിയത് അറിഞ്ഞില്ല; തലയിൽ കടിയേറ്റു
ഹെൽമറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. പടിയൂർ നിയോടിയിലെ കെ രതീഷിനെയാണ് കുട്ടി പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തലയ്ക്കാണ് കടിയേറ്റത്. വീടീന് മുന്നിൽ നിർത്തിയിട്ട ബൈക്കിലായിരുന്നു യുവാവിന്റെ ഹെൽമറ്റ് വച്ചത്. ഇതിനുള്ളിൽ കുട്ടി പാമ്പ് കയറി. രാവിലെ ജോലിക്ക് പോകാനിറങ്ങിയ യുവാവ് ഇത് ശ്രദ്ധിക്കാതെ ഹെൽമറ്റ് ധരിക്കുകയായിരുന്നു. തലയിൽ എന്തോ കടിച്ചതായി തോന്നി ഹെൽമറ്റ് അഴിച്ചുനോക്കുകയായിരുന്നു. പാമ്പിനെ കണ്ടതും പേടിയോടെ ഹെൽമറ്റ് നിലത്തേക്ക് എറിഞ്ഞു. പാമ്പ് ഇറങ്ങി പോകുകയും ചെയ്തു….