വീണ്ടും പാമ്പ്; ആശങ്കയിലായി ‌സെക്രട്ടേറിയേറ്റ് ജീവനക്കാർ

സെക്രട്ടറിയേറ്റിൽ മൂന്നാം തവണയും പാമ്പിനെ കണ്ടെത്തി. ഇന്ന് രണ്ട് തവണയാണ് സെക്രട്ടറിയേറ്റിൽ പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ് ഇന്ന് വീണ്ടും പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ പത്തേകാലോടെ ഒരു പാമ്പിനെ ജീവനക്കാർ അടിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ പിടിച്ചു. സെക്രട്ടറിയേറ്റിൽ ഒരു ദിവസം രണ്ട് പ്രാവശ്യം പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തി. രണ്ട് ദിവസം മുമ്പ് ജലവിഭവ…

Read More

ചൈനയിൽ പാമ്പിനെ കൊന്നുതിന്നുമ്പോൾ ഇന്ത്യയിൽ അതിനെ ആരാധിക്കുന്നു; പരിഹാസവുമായി സിപിഎം ജില്ലാ സെക്രട്ടറി

ചൈനയിൽ പാമ്പിനെ കൊന്നുതിന്നുമ്പോൾ ഇന്ത്യയിൽ അതിനെ ആരാധിക്കുകയാണെന്ന പരിഹാസവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. പാമ്പിനെ ദൈവമായിട്ടൊന്നും ആരും കാണുന്നില്ല. സർപ്പങ്ങളെ കൊല്ലാതിരിക്കാൻ വേണ്ടിയാണ് സർപ്പക്കാവ് ഉണ്ടാക്കി വച്ചിട്ടുള്ളത്. പാലു കൊടുക്കുന്ന കൈയ്‌ക്ക് തന്നെ കടിക്കുന്ന ജീവിയാണ് പാമ്പ്. ചൈനയിലെ ആളുകൾ പാമ്പിനെ കഴിക്കുമ്പോൾ അവിടെ പാമ്പിനേയും കുരങ്ങിനേയുമെല്ലാം ആരാധിക്കുകയാണ്. പാമ്പിനെ ദൈവമായിട്ട് താൻ കാണുന്നില്ലെന്നും ഉദയഭാനു പ്രതികരിച്ചു. കേരളത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതിനെ എതിർക്കുന്നവരാണ് ആർ.എസ്.എസുകാരെന്ന് ഉദയഭാനു പരിഹസിച്ചിരുന്നു. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ്…

Read More

എന്നെ ചെരിപ്പെറിയാൻ മാത്രമായോ? ചെരിപ്പും കൊണ്ട് സ്ഥലം വിട്ട് പാമ്പ്!

പാമ്പ് വീട്ടിലേക്ക് കയറാതിരിക്കാൻ ചെരിപ്പെടുത്ത് എറിഞ്ഞതാണ്. എന്നാൽ പാമ്പ് ചെരിപ്പും അടിച്ചോണ്ട് പോകുന്നടുതാണ് പിന്നെ കാണുന്നത്. ആരും ഇങ്ങനെയൊരു ട്വസ്റ്റ് പ്രതീക്ഷിച്ചില്ല. സംഭവം എവിടെയാണ് നടന്നതെന്ന വ്യക്തമല്ല. എന്തായലും സോഷ്യൽ മീഡിയയിലാകെ ചിരി പടർത്തിയിരിക്കുകയാണ് വീഡിയോ. View this post on Instagram A post shared by Radiokeralam 1476 AM News (@radiokeralam1476amnews)

Read More

മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്പിനെ എറിഞ്ഞു…; കാലം കലികാലം

മദ്യപിച്ചു ലെക്കുകെട്ട് പൊതു ഇടങ്ങളിൽ പരാക്രമങ്ങൾ കാണിക്കുന്നതു സാധാരണസംഭവമാണ്. ഇതിൽ ആൺ-പെൺ വ്യത്യാസമില്ല. ലഹരി തലയ്ക്കു പിടിച്ചാൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. തെലങ്കാനയിലെ വിദ്യാനഗറിൽ ഇന്നലെയുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അപുർവമായ സംഭവം എന്താണെന്നല്ലേ..? മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്പിനെ എറിഞ്ഞതാണ് വലിയ വിവാദമായത്. സ്റ്റോപ്പിൽ കൈകാണിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്തുടർന്നാണ് യുവതി പരാക്രമങ്ങൾ കാഴ്ചവച്ചത്. ബസിന്റെ പിൻഭാഗത്തെ ചില്ല് അടിച്ചുതകർത്ത ശേഷം കണ്ടക്ടറുടെ ദേഹത്തേക്കു യുവതി പാമ്പിനെ…

Read More

പാമ്പുകളോട് അമിതഭയം; യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റെന്ന ആരോപണത്തിൽ റിപ്പോര്‍ട്ട് പുറത്ത്

ഉത്തര്‍ പ്രദേശില്‍ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തില്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം യുവാവിന്റെ തോന്നലാണെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തുന്നു. പാമ്പുകളോട് അമിതഭയം തോന്നുന്ന ഒഫിഡിയോഫോബിയയാണ് യുവിവാനെന്നും സമിതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദുബെയാണ് വീട്ടില്‍വെച്ച് ഏഴ് തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പാമ്പ് കടിയേല്‍ക്കുന്നതെന്നും…

Read More

ഭാര്യയ്ക്കു പാമ്പുകളെ ഇഷ്ടമല്ലായിരുന്നു; ഒരുപാടു പ്രശ്‌നങ്ങളുണ്ടായി, പിന്നീട് ഞങ്ങള്‍ പിരിഞ്ഞു: വാവ സുരേഷ്

വാവ സുരേഷിനെ അറിയാത്ത മലയാളികളില്ല. ഉഗ്രവിഷമുളള പാമ്പുകളെ ഒരു ഭയവുമില്ലാതെ നിമിഷനേരം കൊണ്ടു വരുതിയിലാക്കുന്ന വാവ സുരേഷ് എല്ലാവര്‍ക്കും അദ്ഭുതമാണ്. സര്‍പ്പസംരക്ഷണത്തിനുവേണ്ടി കുടുംബജീവിതം വരെ വേണ്ടെന്നുവച്ച വ്യക്തിയാണ് വാവ സുരേഷ്. തന്റെ കുടുംബജീവിതത്തെക്കുറിച്ച് വാവ പറഞ്ഞത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. നിങ്ങള്‍ക്കുവേണ്ടി ഞാനെന്റെ ജീവന്‍ പോലും പണയപ്പെടുത്തിയാണു പാമ്പിനെ പിടിക്കുന്നത്. മാത്രമല്ല സമൂഹത്തിനുവേണ്ടി ദാമ്പത്യജീവിതം പോലും വേണ്ടെന്നു വച്ചവനാണ്. വിവാഹം കഴിഞ്ഞ് ആറുമാസമേ ഭാര്യയുമായി ഒന്നിച്ചു കഴിഞ്ഞുളളൂ. അവള്‍ക്ക് ഞാന്‍ പാമ്പിനെ പിടിക്കുന്നതിനോട് എതിര്‍പ്പായിരുന്നു. പക്ഷേ, ഞാനത് ഉപേക്ഷിക്കാന്‍ തയാറായില്ല….

Read More

കടിച്ച പാമ്പിനെ തിരികെ കടിച്ചു; പാമ്പ് ചത്തു: യുവാവ് രക്ഷപ്പെട്ടു

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്. ബിഹാറിലാണ് സംഭവം. ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും യുവാവ് രക്ഷപ്പെട്ടു. ബിഹാറിലെ രജൗലി മേഖലയിൽ റെയിൽവേ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയ്ക്കടുത്താണ് ഈ ട്രാക്ക് നിര്‍മാണം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അത്താഴത്തിന് ശേഷം ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാൾ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു….

Read More

ആമസോണിൽ ഓർഡർ ചെയ്തത് എക്സ് ബോക്സ് കണ്ട്രോളർ കിട്ടിയത് ജീവനുള്ള മൂർഖൻ പാമ്പിനെ; ഞെട്ടി ദമ്പതികൾ; മാപ്പു പറഞ്ഞ് ആമസോൺ

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം സോപ്പും കല്ലും ടൂത്ത് പേസ്റ്റുമൊക്കെ കിട്ടി എന്ന് കേട്ടിട്ടില്ലെ. എന്നാൽ ജീവനുള്ള പാമ്പിനെ തന്നെ കിട്ടിയാലോ? ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. ആമസോണിൽ നിന്ന് ഒരു എക്സ് ബോക്സ് കണ്ട്രോളറാണ് എഞ്ചിനിയർമാരായ ദമ്പതികൾ ഓർഡർ ചെയ്തത്, പക്ഷെ സാധനം കൈയിൽ കിട്ടിയപ്പോൾ അതിനകത്ത് ജീവനുള്ള മൂർഖൻ പാമ്പാണ് ഉണ്ടായിരുന്നത്. പാമ്പ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്…

Read More

ബിഹാറിൽ കോളജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സർക്കാർ എൻജിനീയറിങ് കോളജിലെ മെസിൽ വിളമ്പിയ അത്താഴത്തിൽ പാമ്പിന്റെ വാൽക്കഷ്ണം കണ്ടെത്തിയതായി പരാതി. ഭക്ഷണം കഴിച്ച് ഛർദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കയിലെ സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വിദ്യാർഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോ.അനിതാ കുമാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പിന്റെ വാൽകഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നിലവിൽ ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റാനും പാമ്പിന്റെ വാൽ കണ്ടെത്തിയ സംഭവത്തിൽ പിഴ ഈടാക്കാനും…

Read More

ഓടിവിളയാടു പാമ്പേ…; ബംഗളൂരുവിൽ വിളയാടു പാമ്പേ…

​ഒരാ​ഴ്ച​യ്ക്കി​ടെ ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബി​ബി​എം​പി)യ്ക്കു വൻ പരാതികളാണു ലഭിച്ചത്. ബിബിഎംപിയുടെ വൈ​ൽ​ഡ്‌​ലൈ​ഫ് റെ​സ്‌​ക്യു സം​ഘ​ത്തി​നു ലഭിച്ച നൂ​റി​ലേ​റെ പ​രാ​തികൾ വിഷപ്പാമ്പ് ശല്യത്തെക്കുറിച്ചാണ്. ബംഗളൂരുവിലെ യെ​ല​ഹ​ങ്ക, ബൊ​മ്മ​ന​ഹ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണു കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. വീ​ടു​ക​ൾ​ക്ക​ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​തി​വാ​യി പാ​മ്പു​ക​ളെ കാ​ണു​ന്ന​താ​യാണ് റി​പ്പോ​ർ​ട്ട്. യെലഹങ്ക, ബൊ​മ്മ​ന​ഹ​ള്ളി എന്നിവ കൂടാതെ ബൈ​ട്ട​രാ​യ​ന​പു​ര, ദാ​സ​റ​ഹ​ള്ളി, മ​ഹാ​ദേ​വ​പു​ര, രാ​ജ​രാ​ജേ​ശ്വ​രി​ന​ഗ​ർ സോ​ണു​ക​ളി​ലും രൂക്ഷമായ പാന്പുശല്യമെന്നാണു നാട്ടുകാരുടെ പരാതി. പാന്പുകളെ നേരിടാൻ പലർക്കും ഭയമാണ്. കാരണം വിഷപ്പാന്പാണ്, കടിച്ചാൽ തീർന്നു. തല്ലിക്കൊല്ലാമെന്നു വച്ചാൽ, നിയമപ്രശ്നങ്ങളിൽക്കുടുങ്ങി കുറേക്കാലം…

Read More