
‘മമ്മൂട്ടിക്കു വച്ച പേര് മോഹന്‍ലാലിനു കൊടുത്തു’; എസ്.എന്‍. സ്വാമി പറയുന്നു
എസ്.എന്‍. സ്വാമി, മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് തിരക്കഥാകൃത്ത്. സിബിഐ ഡയറിക്കുറിപ്പ് ആണ് സ്വാമിക്കു ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. മമ്മൂട്ടി എന്ന നടന്റെ ജനപ്രിയ ഹിറ്റ് ആയിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ്. മോഹന്‍ലാലിനെ വച്ചും സ്വാമി സിനിമ ചെയ്തിട്ടുണ്ട്. അക്കാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സ്വാമി. മൂന്നാംമുറയെന്ന മോഹന്‍ലാല്‍ ഹിറ്റ് ചിത്രം പിറന്നത് ഒരു ന്യൂസ് പേപ്പറില്‍ നിന്നു കിട്ടിയ ഒരു വാര്‍ത്തയില്‍ നിന്നാണ്. സിനിമയില്‍ കാണിച്ച പോലെ യഥാര്‍ഥത്തില്‍ ഒരു തട്ടിക്കൊണ്ടുപോകല്‍ നടന്നിരുന്നു. സിനിമയില്‍ കാണിച്ചത് പോലെ…