
സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: രക്ഷ തേടി കസ്റ്റംസിൽ കീഴടങ്ങി
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രാണരക്ഷാർഥം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതി ഒടുവിൽ രക്ഷയില്ലെന്നു കണ്ട് തിരികെ വിമാനത്താവളത്തിലെത്തി കസ്റ്റംസിന് കീഴടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. വിമാനമിറങ്ങി ടെർമിനലിനു പുറത്തെത്തിയ യുവതി ബൈക്കിലെത്തിയ ആളോടൊപ്പം പോകാൻ തുനിഞ്ഞു. എന്നാൽ, കാറുമായി എത്തിയ സംഘം യുവതിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു. യുവതി ഉടൻ ടാക്സി തരപ്പെടുത്തി അതിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, കാറിലെത്തിയ…