
ഇനി വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാന്‍ അവസരം
പുതു വര്‍ഷത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫര്‍. ഇനി വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാന്‍ അവസരം ഒരുങ്ങമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്ന നിര്‍ദേശമിറക്കിയത്. ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കള്‍ ആവശ്യമില്ലാത്ത സേവനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവര്‍ക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാര്‍ജ് സൗകര്യമൊരുക്കണമെന്നാണ്…