
വനിതാ പ്രീമിയർ ലീഗിൽ കന്നി കിരീടം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്; ആതിഥേയരായ ഡൽഹിയെ 8 വിക്കറ്റിന് തകർത്തു
വനിതാ പ്രീമിയർ ലീഗിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി കിരീടം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന കളിയിൽ എതിരാളികളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിനാണ് ബാംഗ്ലൂര്‍ വീഴ്ത്തിയത്. ഇതോടെ ഇതുവരെ ആർസിബിയുടെ പുരുഷ ടീമിന് നേടാനാകാത്ത കിരീടമാണ് രണ്ടാം സീസണിൽ തന്നെ വനിതാ ടീം സ്വന്തമാക്കിയത് എന്നത് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്കും ടീമിനും അഭിമാനിക്കാവുന്ന കാര്യമാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍…