‘സംഘികൾ സ്മൃതി കുടീരത്തിലേക്ക് വന്നാൽ ലീഡർ പൊറുക്കില്ല’; പദ്മജ ബിജെപിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് ടിഎൻ പ്രതാപൻ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നത് നിർഭാഗ്യകരമെന്ന് ടിഎൻ പ്രതാപൻ. പാർട്ടിയെ നിർണ്ണായകഘട്ടത്തിൽ വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല. ബിജെപിക്കും ആ‍എസ്എസിനുമെതിരെയാണ് കോൺഗ്രസിന്റെ പോരാട്ടം. യഥാർഥ കോൺഗ്രസുകാർ പാർട്ടിക്കൊപ്പം നിൽക്കും. കോൺഗ്രസിൽ നിന്ന് ഒരാളും ബിജെപിയിലേക്ക് പോവില്ല. കോൺഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണെന്നും പ്രതാപൻ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തിൽ പരലോകത്തിരുന്ന് പത്മജയുടെ അച്ഛനായ ലീഡർ കരുണാകരന് വേദനിക്കും. ലീഡറിന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണ് പത്മജയെടുത്തത്. ലീഡറുടെ സ്മൃതികുടീരത്തിലേക്ക്…

Read More