‘തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് തോറ്റതിൽ വിഷമമില്ല, അവിടെ ഒരു വീട് വാങ്ങി’; സ്മൃതി ഇറാനി

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ പ്രധാന മണ്ഡലത്തിലമായ അമേഠിയയിലെ തോൽവിയിൽ താൻ നിരാശയല്ലെന്ന് ബി.ജെ.പി നേതാവ് സ്മൃതി ഇറാനി. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനി 2024ൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയോട് തോറ്റിരുന്നു. ”തെരഞ്ഞെടുപ്പുകൾ വരും, പോകും, അമേഠിയിൽ നിന്ന് തോറ്റതിൽ എനിക്ക് വിഷമമില്ല. 1 ലക്ഷം കുടുംബങ്ങൾ ഇപ്പോൾ സ്വന്തം വീടുകളിൽ താമസിക്കുന്നു. 80,000 വീടുകളിൽ ഇപ്പോൾ വൈദ്യുതിയുണ്ട്, രണ്ട് ലക്ഷം കുടുംബങ്ങൾക്ക് ആദ്യമായി ഗ്യാസ് സിലിണ്ടറുകൾ ലഭിച്ചു ഇതാണ് എന്റെ…

Read More

സ്മൃതി ഇറാനിയെ തോൽപ്പിച്ചത് അമേഠിയിലെ ജനങ്ങൾ ; കോൺഗ്രസ് നേതാവ് കിഷോരി ലാൽ

സ്മൃതി ഇറാനിയെ തോൽപിച്ചത് അമേഠിയിലെ ജനങ്ങളെന്ന് കോൺ​ഗ്രസ് നേതാവ് കിഷോരി ലാൽ . അമേഠി മണ്ഡലം ഇപ്പോഴും ​ഗാന്ധി കുടുംബത്തിന്റേതാണെന്നും കിഷോരി ലാൽ പറഞ്ഞു. നല്ല പ്രകടനം പാർലമെന്റിൽ കാഴ്ച വെക്കണമെന്ന് രാഹുൽ ഗാന്ധി ഉപദേശിച്ചു. വിനയം കാത്ത് സൂക്ഷിക്കണമെന്ന് സോണിയ ഗാന്ധിയും മണ്ഡലത്തിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് പ്രിയങ്കയും പറഞ്ഞുവെന്ന് കിഷോരി ലാൽ വ്യക്തമാക്കി. കഴിഞ്ഞ തവണ കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായിരുന്ന രാഹുൽ ഗാന്ധിയെ മലർത്തിയടിച്ച സ്മൃതി ഇറാനി ഇക്കുറി ഞെട്ടിക്കുന്ന പരാജയമാണ് അമേഠിയിൽ ഏറ്റുവാങ്ങിയത്….

Read More

അമേഠിയിൽ അടിതെറ്റിയോ?; സ്മൃതി ഇറാനി പിന്നിൽ

ബി.ജെ.പി.യെ ഞെട്ടിച്ച് ഉത്തർപ്രദേശിൽനിന്നുള്ള ആദ്യ ഫലസൂചനകൾ. വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ ഉത്തർപ്രദേശിൽ ബി.ജെ.പി.യുടെ പലപ്രമുഖ സ്ഥാനാർഥികളും പിന്നിലാണ്. അമേഠിയിൽ സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പതിനായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. ഏറ്റവുമൊടുവിലെ ഫലസൂചന പ്രകാരം 15060 വോട്ടുകൾക്ക് കോൺഗ്രസിന്റെ കിഷോരി ലാലാണ് അമേഠിയിൽ മുന്നിട്ടുനിൽക്കുന്നത്. 2019-ൽ അമേഠിയിൽ രാഹുൽഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ലോക്സഭയിലെത്തിയത്. ഇതിനൊപ്പം ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം നടത്തിയ അപ്രതീക്ഷ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്.

Read More

തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയെയാണ് അമേതി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെങ്കിലും തന്റെ എതിരാളി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്ത്. കുട്ടികളുടെ രാഷ്ട്രീയത്തിൽ തനിക്ക താൽപര്യമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്നും അവരാണ് പിൻനിരയിൽ നിന്നും മത്സരിക്കുന്നതെന്നും അവരുടെ സഹോദരൻ മുമ്പിൽ നിന്നെങ്കിലും പോരാടുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. 2014ൽ രാഹുൽ ഗാന്ധി ഒരു ലക്ഷത്തിലേറെ…

Read More

മോദിയുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധി ആരാണ്?; ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ?: സ്മൃതി ഇറാനി

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. മോദിയെ പോലുള്ള ഒരാളുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നും അവർ ചോദിച്ചു. സ്വന്തം മണ്ഡലം എന്നുപറയപ്പെടുന്ന ഇടത്തുനിന്ന് ഒരു സാധാരണ ബിജെപി പ്രവർത്തകനോടു മത്സരിക്കാൻ ധൈര്യമില്ലാത്ത വ്യക്തിയാണു രാഹുലെന്നും പ്രധാനമന്ത്രിയെ പോലൊരു വ്യക്തിയുമായി സംവാദം നടത്താൻ മാത്രം…

Read More

കോണ്‍ഗ്രസിന് അമേഠിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഭയം; അതാണ് പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി 

അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസിനെ കളിയാക്കി സ്മൃതി ഇറാനി ​രം​ഗത്ത്. ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും അതാണ് പ്രഖ്യാപനം വൈകുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. ടൈംസ് നൗ തിരഞ്ഞെടുപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അമേഠിയിലെ നിലവിലെ എം.പി കൂടിയായ സ്മൃതി ഇറാനി. അമേഠിയില്‍ ആരെവേണമെങ്കിലും കോണ്‍ഗ്രസിന് തീരുമാനിക്കാം. ഇത് ആദ്യമായാണ് ഇത്രയും വൈകുന്നതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് ഇത്തവണ നാനൂറ് സീറ്റ് ലഭിക്കും. അതില്‍ ഒന്ന് റെക്കോര്‍ഡ് വിജയത്തോടെ അമേഠിയിലായിരിക്കും. ഇത് വെറുതെ പറയുന്നതല്ല….

Read More

ആർത്തവ വിഷയത്തിൽ സ്മൃതി ഇറാനിയോട് യോജിച്ച് കങ്കണ

സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി നയത്തോടുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ എതിർപ്പിനോട് പ്രതികരിച്ച് കങ്കണ റണാവത്ത്. നിർബന്ധിത പിരീഡ് ലീവിനെ എതിർക്കുകയും ആർത്തവം ഒരു വൈകല്യമല്ലെന്ന് പറയുകയും ചെയ്ത സ്മൃതി ഇറാനിയുടെ പരാമർശത്തെക്കുറിച്ച് നടി കങ്കണ റണാവത്ത് തന്റെ അഭിപ്രായം പങ്കുവെച്ചു. ആർത്തവം ഒരു ‘വൈകല്യം’ അല്ലെന്നും സ്ത്രീകൾക്ക് ‘ശമ്പളത്തോടെയുള്ള അവധി’ എന്നതിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും സ്മൃതി ഇറാനി ബുധനാഴ്ചയാണ് പറഞ്ഞത് . കേന്ദ്ര വനിതാ ശിശു വികസന (ഡബ്ല്യുസിഡി) മന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള തന്റെ…

Read More

ശമ്പളത്തോട് കൂടിയുള്ള ആര്‍ത്തവ അവധി അനാവശ്യം: സ്മൃതി ഇറാനി

ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ഒരു വൈകല്യമല്ലെന്നും അതിനാല്‍ ശമ്പളത്തോട് കൂടിയുള്ള അവധി അനാവശ്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു. ആര്‍ത്തവ ശുചിത്വ നയത്തെക്കുറിച്ച് രാജ്യസഭയില്‍ ആര്‍ജെഡി അംഗം മനോജ് കുമാര്‍ ഝാ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി. ‘ആര്‍ത്തവമുള്ള സ്ത്രീ എന്ന നിലയില്‍ ആര്‍ത്തവവും ആര്‍ത്തവചക്രവും ഒരു വൈകല്യമായി കണക്കാക്കുന്നില്ല, അത് സ്ത്രീകളുടെ ജീവിതത്തില്‍ ജൈവികമായി നടക്കുന്ന ഒന്നാണ്. ആര്‍ത്തവമില്ലാത്ത…

Read More

‘രാഹുൽ ഗാന്ധിക്കാണ് ലജ്ജ തോന്നേണ്ടത്’: ഫ്‌ലയിങ് കിസ് വിവാദത്തിൽ സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടെ ‘ഫ്‌ലയിങ് കിസ്’ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അങ്ങേയറ്റം മോശം പെരുമാറ്റമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഒരു പുരുഷൻ പാർലമെന്റിൽ ഏറ്റവും നിന്ദ്യമായ പെരുമാറ്റം കാഴ്ചവച്ചെന്നും സ്മൃതി കൂട്ടിച്ചേർത്തു. സ്വന്തം പ്രവർത്തി ഓർത്ത് രാഹുൽ ഗാന്ധിക്കാണ് ലജ്ജ തോന്നേണ്ടത്. തനിക്കോ മറ്റു സ്ത്രീകൾക്കോ അതിൽ നാണക്കേടു തോന്നേണ്ട ആവശ്യമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ”ഗാന്ധിയുടെ പരമ്പരയിൽപ്പെട്ട ഒരാൾക്ക് പാർലമെന്റിലെ കാര്യങ്ങളിൽ ചിലപ്പോൾ താൽപര്യം ഉണ്ടാകില്ല. അവിടെ സംഭവിച്ച…

Read More

ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിക്ക് ക്ഷണം. കോൺഗ്രസ് നേതാവ് ദീപക് സിങ് ഇതുസംബന്ധിച്ച ക്ഷണക്കത്ത് സ്മൃതിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നരേഷ് ശർമയ്ക്ക് വ്യാഴാഴ്ച കൈമാറി. ‘മുതിർന്ന പാർട്ടി നേതാക്കന്മാരുടെ നിർദേശപ്രകാരമാണ് ക്ഷണക്കത്ത് കൈമാറിയത്. ഗൗരിഗഞ്ചിലെ ക്യാംപ് ഓഫിസിൽ 28ന് എത്തിയാണ് നരേഷ് ശർമയ്ക്ക് ക്ഷണക്കത്ത് നൽകിയത്. അദ്ദേഹം കത്ത് സ്വീകരിച്ചു, എംപിക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു’ ദീപക് സിങ് വ്യക്തമാക്കി. അതേസമയം, ക്ഷണിക്കുക എന്നത് അയാളുടെ…

Read More