ഖത്തറിൽ അനുമതി ഇല്ലാത്ത സ്ഥലത്ത് പുകവലിച്ചാൽ 1000 മുതൽ 3000 റിയാൽ വരെ പിഴ

അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ചാ​ൽ 1000 മു​ത​ൽ 3000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മെ​ട്രോ ​ട്രെ​യി​ൻ, മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, ബ​സു​ക​ൾ തു​ട​ങ്ങി എ​ല്ലാ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും പു​ക​വ​ലി നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​മൂ​ഹ മാ​ധ്യ​മം വ​ഴി അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ഇ​ല്ലാ​ത്ത ചു​രു​ക്കം രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഖ​ത്ത​ർ. അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ പു​ക വ​ലി​ക്കു​ന്ന​തും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് വി​ൽ​ക്കു​ന്ന​തും ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്. സ്‌​കൂ​ളു​ക​ളി​ൽ…

Read More

സിഗററ്റ് വലിക്കുന്നത് കണ്ട് തുറിച്ച് നോക്കി; 28കാരനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

സി​ഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്.നാ​ഗ്പുരിലാണ് സംഭവം. 28 കാരനായ രഞ്ജിത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സിഗരറ്റ് വലിക്കുന്നതിനിടയിൽ നോക്കിയെന്നാരോപിച്ച് 24 കാരിയായ ജയശ്രീ പഞ്ചാഡെ എന്ന യുവതിയും അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് റാത്തോഡിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ റാത്തോഡിന്റെ നോട്ടം ജയശ്രീ പണ്ടാരെയെ പ്രകോപിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ജയശ്രീ ഇയാൾക്ക് നേരെ പുക വലയം ഊതുന്നതിന്റെയും…

Read More

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പുകവലി നിരോധിച്ചു

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പുകവലി നിരോധിച്ചു. ഇതോടെ യൂനിവേഴ്സിറ്റിയിലെ എല്ലാ ഫാക്കൽറ്റികളും കെട്ടിടങ്ങളും പുകവലി നിരോധന മേഖലയാകും. ഇതു സംബന്ധിച്ചു ഉത്തരവ് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് റെക്ടർ ഡോ.ഫയീസ് അൽ ദാഫിരി ബുധനാഴ്ച പുറത്തിറക്കി.നിയമം ലംഘിക്കുന്നവരെ ശക്തമായ നടപടികൾക്ക് വിധേയമാക്കുമെന്നു സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

Read More