വിഷപ്പുക: ഗര്‍ഭിണികളും കുട്ടികളുമടക്കം പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി അപകടസാധ്യതയുള്ളവര്‍ കഴിവതും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ…

Read More