നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ…

Read More

ദില്ലിയിൽ അതി ശൈത്യം; തീകാഞ്ഞു കൊണ്ടിരുന്ന കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ശൈത്യം രൂക്ഷമായ ദില്ലിയിൽ തീകാഞ്ഞു കൊണ്ടിരുന്ന കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം. തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിനായി മുറിയിൽ കത്തിച്ചു വെച്ചിരുന്ന കൽക്കരിയിലെ പുക മുറിയിൽ നിറഞ്ഞ് ശ്വാസം മുട്ടിയാണ് നാലുപേർക്ക് ജീവൻ നഷ്ടമായത്. മരിച്ചവരിൽ‌ 2 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. ദില്ലിയിലെ ആലിപൂരിലാണ് സംഭവം ഉണ്ടായത്. രാവിലെ 6 മണിക്കാണ് ദില്ലി ആലിപൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ വീടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം കൊടും ശൈത്യത്തിൽ ഉത്തരേന്ത്യയിലെ…

Read More

പറന്നുയർന്ന വിമാനത്തിൽ പുക; കൊച്ചി-ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി തിരിച്ചറക്കി

കൊച്ചി നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി. അതേസമയം, കരിപ്പൂരിൽ…

Read More