ഡൽഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലായതോടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്കെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാവിലെ ഏഴ് മുതൽ ആറ് വിമാനങ്ങൾ ജയ്പൂരിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും ഉൾപ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രാവിലെ 8.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്ചയും മോശമായതോടെയായിരുന്നു ഇത്തരത്തിൽ ഒരു തീരുമാനം. ‘വളരെ മോശം’ വിഭാഗത്തിലാണ് ഇന്നത്തെ വായുവിന്റെ ഗുണനിലവാരത്തെ രേഖപ്പെടുത്തിയത്….

Read More

രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരാവസ്ഥയിൽ; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത

രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരാവസ്ഥയിൽ. വായു​ഗുണനിലവാരതോത് കുറഞ്ഞുകൊണ്ടിരിക്കുന്നു. ദീപാവലി നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടത് സ്ഥിതി​ഗതി രൂക്ഷമാക്കിയിട്ടുണ്ട്. വായു മലിനീകരണ തോത് 400ന് അടുത്താണ്. വരും ദിവസങ്ങളിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. യമുന നദി വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞ് ഒഴുകുകയാണ്. നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വായു​ഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതൽ 100…

Read More

ഡല്‍ഹിയില്‍ നേരിയ മഴ; വിഷപുകമഞ്ഞിന്റെ അളവ് അല്‍പം ആശ്വാസം

രാജ്യതലസ്ഥാനത്ത് അന്തരീഷ മലിനീകരണം അതിതീവ്രമായി തുടരുന്ന ആശ്വാസമായി മഴ. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചത്. വിഷപുകമഞ്ഞിന്റെ അളവ് അല്‍പം കുറഞ്ഞിട്ടുണ്ട്. മഴ പെയ്തതോടെ വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷമലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി കാണ്‍പൂര്‍ ഐ.ഐ.ടി.യുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനിടെയാണ്നേരിയ തോതിലെങ്കിലും മഴലഭിച്ചത്. ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനീകരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിലെ ഡല്‍ഹിയിലെ മലിനീകരണതോത്. സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം…

Read More