
മദ്യപിച്ചാല്‍ മണക്കാതിരിക്കാനായി ചില മാര്‍ഗങ്ങള്‍ ഇതാ
മദ്യപിച്ചാല്‍ മണം ഇല്ലാതിരിക്കാനായി പലരും പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരാണ്. മദ്യത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തതുകൊണ്ടല്ല, മറിച്ച് മദ്യപിച്ചെന്ന് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കാനാണ് ശ്രമമാണ് ഇതിന് പിന്നില്‍. യഥാര്‍ത്ഥത്തില്‍ മദ്യത്തിന്റെ ഗന്ധം അത്രവേഗം വിട്ടുപോകുന്നതല്ല. താത്കാലികമായി ഗന്ധം ഒഴിവാക്കാമെന്നല്ലാതെ മദ്യം നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് മെറ്റബോളിസ് ചെയ്ത് ഇല്ലാതാകുന്നത് വരെ മദ്യത്തിന്റെ ഗന്ധം നീണ്ടുനില്‍ക്കും. ഓഫീസ് മീറ്റിംഗുകളില്‍ പങ്കെടുക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ ഒത്തുചേരാനോ അതുമല്ലെങ്കില്‍ ഭാര്യയുടെ മുന്നില്‍ താത്കാലികമയി രക്ഷപ്പെടാനോ ഒക്കെ മദ്യത്തിന്റെ ഗന്ധം ഇല്ലാതായെങ്കില്‍ എന്ന്…