ഇനി ഒമാനിലെ ഗതാ​ഗത നിയമലംഘനങ്ങൾ സ്മാർട്ട് റഡാർ കണ്ടെത്തും

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുമായി ഒമാൻ റോയൽ പൊലീസ്. പദ്ധതിയുടെ ഭാ​ഗമായി രാജ്യത്ത് സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു തുടങ്ങി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് പ്രവർത്തിച്ച് തുടങ്ങിയതായി പൊലീസ് അറിയിച്ചു. എന്നാൽ ഉടൻ തന്നെ പ്രാവർത്തികമാക്കുമെന്ന് അധികൃതർ അറിയിച്ചു. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിലെ പരാജയം, റോഡ് സിഗ്നലിന് മുമ്പ് നടക്കുന്ന അനധികൃത ലെയ്ൻ മാറ്റങ്ങൾ എന്നിവ സ്മാർട്ട് റഡാറുകൾക്ക് കണ്ടെത്താനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിൽ സ്മാർട്ട് റഡാറുകൾ ഉപയോ​ഗിക്കുന്നുണ്ട്. വാഹനങ്ങൾ തമ്മിൽ…

Read More