
സ്മാർട്ട് പെഡസ്ട്രിയൻ സിഗ്‌നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി RTA
സ്മാർട്ട് പെഡസ്ട്രിയൻ സിഗ്‌നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഏപ്രിൽ 10-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ റോഡുകളിലെ കാൽനടയാത്രികരുടെയും, വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് പെഡസ്ട്രിയൻ സിഗ്‌നൽ പദ്ധതിയുടെ വിപുലീകരണം ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ടത്തിൽ എമിറേറ്റിലെ 10 ഇടങ്ങളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ 2024-ഓടെ ദുബായിലെ സ്മാർട്ട് പെഡസ്ട്രിയൻ സിഗ്‌നൽ പദ്ധതി നടപ്പിലാക്കുന്ന ഇടങ്ങളുടെ…