
ദുബായിൽ രണ്ട് പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തുറന്നതായി RTA
ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ രണ്ട് പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തുറന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. അൽ മനാര, അൽ കിഫാഫ് എന്നിവിടങ്ങളിലാണ് ഈ പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നായി ഉപഭോക്താക്കൾക്ക് സ്മാർട്ട് ഡിവൈസുകളിലൂടെ, സ്വയമേവ പ്രവർത്തിക്കുന്ന രീതിയിൽ വിവിധ സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഇതിനായി ഈ കേന്ദ്രങ്ങളിൽ സ്മാർട്ട് കിയോസ്‌കുകൾ, അധികൃതരുമായി വീഡിയോകാളിലൂടെ സംവദിക്കുന്നതിനുള്ള സൗകര്യം, ഇതിന്റെ…