
റാസൽഖൈമയിൽ 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കും
ലോക സുരക്ഷ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമയെ സുരക്ഷിത നഗരമാക്കാനുള്ള പദ്ധതികളില്‍ പബ്ലിക് സര്‍വിസ് വകുപ്പുമായി (പി.എസ്.ഡി) ധാരണയിലെത്തി റാക് പൊലീസ്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ ഗതാഗതം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിവിധ എന്‍ട്രി, എക്സിറ്റ് പോയന്റുകളിലായി 20 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും ഗേറ്റുകളില്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കും. ഗേറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് കമാന്‍ഡര്‍ ചീഫ് മേജര്‍ ജനറല്‍ അലി ബിന്‍ അല്വാന് അല്‍ നുഐമി…