
ദുബൈ വിമാനത്താവളം; സ്മാർട്ട് ഗേറ്റ് വഴി നടപടികൾ വേഗത്തിലായി
ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ യാത്രാനടപടികൾ കൂടുതൽ വേഗത്തിലായി. നിലവിൽ നാലു സെക്കൻഡിനുള്ളിൽ യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന അത്യാധുനിക സ്മാർട്ട് ഗേറ്റുകളാണ് ദുബൈ എയർപോർട്ടിലുള്ളതെന്ന് അധികൃതർ വെളിപ്പെടുത്തി. സ്മാർട്ട് ഗേറ്റിലൂടെയുള്ള നടപടികൾ സന്തോഷകരമായ അനുഭവങ്ങളാണ് യാത്രക്കാർക്ക് പകരുന്നതെന്ന് വേൾഡ് ട്രേഡ് സെന്റർ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലെ ജി.ഡി.ആർ.എഫ്.എ പവിലിയനിൽ അധികൃതർ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിലവിൽ 127 സ്മാർട്ട് ഗേറ്റുകളാണ് ആകെ ഉള്ളതെന്നും…