
കുവൈത്തിൽ സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നു ; ഊർജ മന്ത്രാലയവും എസ്.ടി.സിയും കരാറിൽ ഒപ്പ് വച്ചു
കുവൈത്തിൽ സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നു. ഇതിന്റെ ആദ്യപടിയായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം എസ്.ടി.സിയുമായി കരാർ ഒപ്പുവെച്ചു. രാജ്യത്തുടനീളം ഏകദേശം 500,000 സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ഊർജ ഉപഭോഗം കുറക്കാനും മന്ത്രാലയത്തിന്റെ കുടിശ്ശിക പിരിച്ചെടുക്കാനും ലക്ഷ്യമിടുന്നതാണ് കരാറെന്ന് മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി മഹാ അൽ അസൂസി പറഞ്ഞു. സ്മാർട്ട് വൈദ്യുതി മീറ്ററുകൾ മനുഷ്യന്റെ ഇടപെടൽ കുറക്കുന്നതിലൂടെ ഊർജ ഉപഭോഗവും കുറക്കും. അറ്റകുറ്റപ്പണികൾ സുഗമമാക്കുന്ന റിമോട്ട് കൺട്രോളിങ്ങും ഇതിനുണ്ട്. സ്മാർട്ട് മീറ്ററുകൾ തത്സമയ…