
2024 സ്മാർട്ട് സിറ്റി സൂചിക: എട്ട് സ്ഥാനം മറികടന്ന് മസ്‌കത്ത്
2024ലെ സ്മാർട്ട് സിറ്റി ഇൻഡക്സിൽ (എസ്സിഐ) 142 നഗരങ്ങളിൽ 88ാം സ്ഥാനത്തെത്തി മസ്‌കത്ത്. കഴിഞ്ഞ വർഷത്തെ 96ാം സ്ഥാനത്തുനിന്ന് എട്ട് സ്ഥാനം മറികടന്നാണ് നഗരം മുന്നേറിയത്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തയ്യാറാക്കുന്ന സൂചിക നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും സാങ്കേതിക പ്രയോഗങ്ങളെക്കുറിച്ചും ഉള്ള താമസക്കാരുടെ വിലയിരുത്തൽ അടിസ്ഥാനമാക്കിയുള്ളതാണ്. ജിസിസി രാജ്യങ്ങളിലെ നഗരങ്ങളിൽ, അബൂദബി പത്താം സ്ഥാനത്താണ്. ദുബൈ (12), റിയാദ് (25), ദോഹ (48), മക്ക (52), ജിദ്ദ (55), മദീന (74) എന്നിങ്ങനെയാണ് ഇതര…