
രാജ്യത്തെ സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഇൻഡോർ ഒന്നാമത്, പട്ടികയിൽ ഇടം പിടിക്കാതെ കേരളം
കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. സൂറത്തും ആഗ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം മധ്യപ്രദേശിന് ലഭിച്ചു. തമിഴ്നാടാണ് രണ്ടാമത്. രാജസ്ഥാനും ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനം പങ്കിട്ടു. കേരളമോ കേരളത്തിലെ ഏതെങ്കിലും നഗരമോ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചില്ല. കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു കീഴിലെ സ്മാര്‍ട്ട് സിറ്റി മിഷനാണ് സ്മാര്‍ട്ട് സിറ്റി പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനു മുന്‍പ് 2018,2019, 2020 വര്‍ഷങ്ങളില്‍ ഈ പുരസ്കാരങ്ങള്‍ നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക്…