‘സ്മാര്‍ട്ട് അങ്കണവാടികള്‍’; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പര്‍ അങ്കണവാടി കേന്ദ്രീകരിച്ച് ജനാര്‍ദനപുരം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. അതത് സ്മാര്‍ട്ട് അങ്കണവാടികളിലെ ഉദ്ഘാടന ചടങ്ങളുകളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള…

Read More

റീ ടെണ്ടർ നടത്തണമെന്ന വ്യവസ്ഥ പാലിച്ചില്ല: സോളാർപാനൽ സ്ഥാപിക്കാനുള്ള ടെണ്ടറിൽ അഴിമതി; 30 ശതമാനം തുക കൂട്ടി നല്‍കിയെന്ന് കോൺഗ്രസ്

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാർ പാനൽ ടെണ്ടറിൽ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസർക്കാർ അംഗീകരിച്ച ബെഞ്ച് മാർക്ക് തുകയെക്കാൾ മുപ്പത് ശതമാനം കൂട്ടിയാണ് ടെണ്ടർ നൽകിയതെന്ന് എം.വിൻസൻറ് എംഎൽഎ ആരോപിച്ചു. എന്നാൽ ടെണ്ടർ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനർട്ട് സിഇഒയുടെ വിശദീകരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സോളാർപാനൽ സ്ഥാപിക്കുന്നതിനാണ് കേന്ദ്രസർക്കാർ 124 കോടി രൂപ അനുവദിച്ചത്. ഇതിൽ 101 കോടിലധികം രൂപയുടെ ടെണ്ടർ അനർട്ട് മുഖേന വിവിധ കമ്പനികള്‍ക്ക് നൽകി. ടെണ്ടർ…

Read More

ടീകോമിന്‍റെ ഓഹരി 84 %; തിരിച്ചെടുക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുമെന്ന് ചെറിയാന്‍ഫിലിപ്പ്

ടീകോമിന്‍റെ ഓഹരി 84 % ആണെന്നും  തിരിച്ചെടുക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുമെന്നും ചെറിയാന്‍ഫിലിപ്പ്. മുഖ്യമന്ത്രി പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബായ് കമ്പനിയ്ക്ക് ഓഹരി വില നൽകി കൊച്ചിയിലെ സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർ കൈപ്പറ്റിയ അഴിമതിപ്പണവും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടിവരും. ഭ്യൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവിൽ പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കർ സർക്കാർ ഭൂമി കൈമാറിയപ്പോൾ സ്മാർട്ട് സിറ്റി സംയുക്ത സംരംഭത്തിൽ സർക്കാരിന്റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളത്. സ്മാർട്ട് സിറ്റിയുടെ ആദ്യ ഘട്ടം…

Read More

ആരോടും ചർച്ചയില്ലാതെയാണ് മന്ത്രിസഭ കൂടി തീരുമാനം; സ്മാർട് സിറ്റി ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ദുരൂഹം: സ്വന്തക്കാർക്ക് കൊടുക്കാൻ നീക്കമെന്ന് സതീശൻ

സ്മാർട് സിറ്റി ഭൂമി തിരിച്ചുപിടിക്കാനും ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുമുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോടും ചർച്ചയില്ലാതെയാണ്  മന്ത്രിസഭ കൂടി തീരുമാനം എടുത്തതെന്നും ദുരൂഹതകൾ നിറഞ്ഞ തീരുമാനം ഇഷ്ടക്കാർക്ക് ഈ ഭൂമി നൽകാനുള്ള ഗൂഢനീക്കമാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. ‘‘സ്മാർട് സിറ്റി പദ്ധതി അവസാനപ്പിക്കാനുള്ള തീരുമാനം വിചിത്രമാണ്. ആരാണ് ഇതിന്റെ ഉത്തരവാദി? 90,000 പേർക്ക് ജോലി കൊടുക്കുന്ന സംരംഭം അട്ടിമറിക്കപ്പെട്ടു. ടീകോമിന് നഷ്ടപരിഹാരം കൊടുക്കാൻ പോകുന്നവെന്ന് പറഞ്ഞാൽ, സർക്കാരിന് വീഴ്ച സംഭവിച്ചു എന്നല്ലേ അർഥം. കഴിഞ്ഞ 8 വർഷമായി പദ്ധതിക്ക്…

Read More

‘സ്മാർട്ട് സിറ്റിയെന്ന ആശയത്തിൽ നിന്ന് പിൻവാങ്ങുന്നില്ല; ടീകോം കരാർ പിൻമാറാൻ നേരത്തെ തന്നെ കത്ത് നൽകിയിരുന്നു’: പി രാജീവ്

സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി  പി രാജീവ്. സ്ഥലം പൂർണമായും സർക്കാർ മേൽ നോട്ടത്തിൽ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടീകോം കരാർ പിൻമാറാൻ നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായും മന്ത്രി അറിയിച്ചു. ഒരു കമ്മിറ്റി രൂപീകരിച്ച അവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കും.  കൊച്ചിയിൽ ഭൂമിയുടെ ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തു നിൽക്കുകയാണ്. അവർക്ക് ഗുണകരമായി ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് പിന്മാറിയത്. ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ…

Read More

രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രം; പാലക്കാട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി

പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്‌. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്‌. പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി…

Read More

അബൂദാബിയിലെ വേസ്റ്റ്ബിന്നുകളും സ്മാർട്ടാകുന്നു

നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വും ത​ര​വും തി​രി​ച്ച​റി​യു​ന്ന അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട്​ ബി​ന്നു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ച് അ​ബൂ​ദ​ബി​യി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന വ​കു​പ്പാ​യ ത​ദ്‌വീ​ർ ​ഗ്രൂ​പ്. സെ​ൻ​സ​റു​ക​ളും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​യോ​​ഗി​ച്ച് പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച​താ​ണ് ഈ ​സ്മാ​ർ​ട്ട് ബി​ന്നു​ക​ൾ. ബി​ന്നു​ക​ൾ ന​ൽ​കു​ന്ന ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്ത് ത​ദ്‌വീ​റി​ന്​ ഓ​രോ സ്ഥ​ല​ത്തും നി​റ​ഞ്ഞു​ക​വി​ഞ്ഞ മാ​ലി​ന്യ​പ്പെ​ട്ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നും ഇ​വ​യി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച​റി​യാ​നും ഇ​വ നീ​ക്കം ചെ​യ്യാ​നും സാ​ധി​ക്കും. അ​ബൂ​ദ​ബി​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഈ ​സ്മാ​ർ​ട്ട് ബി​ന്നു​ക​ൾ ത​ദ്‌വീ​ർ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ചു​വ​രു​ന്ന​ത്. സ്മാ​ർ​ട്ട്…

Read More

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങി യുകെ

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നടത്തിയേക്കും . പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍…

Read More