എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അരിയിൽ ഷൂക്കൂറിനെ ഓര്‍മ്മയില്ലേ, ആ ഗതി വരുമെന്നായിരുന്നു മുദ്രാവാക്യം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‍യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Read More

‘മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കും’; അന്‍വറിനെതിരെ മുദ്രാവാക്യം

സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.വി. അന്‍വറിനെതിരെ ഭീഷണിമുദ്രാവാക്യം. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കുമെന്നാണ് ഭീഷണി. നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം. ‘പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും’, എന്നാണ് മുദ്രാവാക്യം. പ്രതിഷേധപ്രകടനത്തിനൊടുവില്‍ അന്‍വറിന്റെ കോലം കത്തിച്ചു. ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂര്‍ നഗരത്തിലൂടെ പ്രതിഷേധം. അന്‍വര്‍…

Read More

‘ജയ് ശ്രീറാം’ വിളിച്ചതിന് യുവാക്കളെ മർദിച്ചെന്ന് പരാതി;  മൂന്ന് പേർ അറസ്റ്റിൽ

‘ജയ് ശ്രീറാം’ വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ  കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെ മർദിച്ചെന്ന് പരാതി. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.  ചിക്കബെട്ടഹള്ളിയിൽ രാമനവമി ദിനത്തിൽ കാറിൽ കൊടിയുമായി ജയ് ശ്രീറാം വിളിച്ച് പോകുമ്പോഴാണ് മൂന്ന് യുവാക്കള്‍ ആക്രമിക്കപ്പെട്ടതെന്ന് ബെംഗളൂരു സിറ്റി ഡിസിപി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു. യുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേർ തടയുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചതിനെ ഇവർ ചോദ്യംചെയ്തു….

Read More

യൂത്ത് ലീഗ് റാലിക്കിടെ ഉണ്ടായ വിദ്വേഷ മുദ്രാവാക്യം; കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

കാസർഗോഡ് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മുസ്ലീം യൂത്ത് ലീഗ് മണിപ്പൂര്‍ വിഷയത്തിൽ കാഞ്ഞങ്ങാട് നടത്തിയ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിലാണ് കേസ്. ചൊവ്വാഴ്ച…

Read More