വീടിന്‍റെ മേൽക്കൂര തകർന്ന് വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം

തമിഴ്നാട് നാഗപ്പട്ടണത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. വിജയകുമാർ – മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ അമ്മ മീനയുടെ കൈയ്ക്ക് പരിക്കേറ്റു.  ഉടനെ അയൽവാസികൾ ഓടിവന്നു. കുട്ടിയെ അപ്പോൾത്തന്നെ നാഗപട്ടണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. 2004ലെ സുനാമി പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി നിർമ്മിച്ച വീടാണ് തകർന്നത്….

Read More

എസി ഓൺ ചെയ്തിട്ടാണോ ഉറങ്ങുന്നത്?; അത്ര നല്ലതല്ല, ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയണം

എസി ഓണാക്കിയിട്ട് രാത്രി കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഒരു കൂട്ടം വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇനി പറയുന്ന പ്രശ്‌നങ്ങൾ എസിയിൽ കിടന്നുറങ്ങിയാൽ ശരീരത്തിന് സംഭവിക്കാം: വരണ്ട കണ്ണുകൾ അന്തരീക്ഷത്തിലെ ഈർപ്പം എസി നീക്കം ചെയ്യുമ്പോൾ കണ്ണുകൾ വരളാനും ചൊറിച്ചിൽ, അസ്വസ്ഥത എന്നിവ തോന്നാനും സാധ്യതയുണ്ട്. ക്ഷീണം തണുത്ത കാലാവസ്ഥ ചയാപചയ നിരക്ക് കുറയ്ക്കുന്നത് ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്ക് നയിക്കാം. നിർജലീകരണം എസി മുറിയിലെ വരണ്ട വായു ഈർപ്പവും ശരീരത്തിലെ ജലാംശവും നഷ്ടപ്പെടുത്തുന്നത് നിർജലീകരണത്തിലേക്ക് നയിക്കാം….

Read More

ആഡംബര കാറിടിച്ച് ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ചു; എംപിയുടെ മകൾക്ക് ജാമ്യം

ചെന്നൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നയാൾ മരിച്ച സംഭവത്തിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം. വൈ എസ് ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം കാറിൽ പോകുകയായിരുന്ന യുവതി ബസന്ത് നഗറിൽ ഉറങ്ങിക്കിടന്ന ഇരുപത്തിനാലുകാരനായ സൂര്യയുടെ ദേഹത്തേക്ക് വണ്ടി കയറ്റുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ മാധുരി ഇവിടെ നിന്ന് രക്ഷപ്പെട്ടു. ആളുകൾ തടിച്ചുകൂടിയതോടെ മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. കുറച്ച്…

Read More

യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി’ ഫോൺ മോഷണം; യുവാവ് അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ കിടന്നുറങ്ങുന്ന യാത്രക്കാർക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്.  കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചതായതിനാൽ മോഷ്ടാവിനെ പിടികൂടാൻ  സിസിടിവി പരിശോധിക്കാൻ റെയിൽവേ പൊലീസ് സന്ദീപ് തോമർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’…

മതിലിൽ ഉറങ്ങുന്ന കടുവയുടെ വീഡിയോ തരംഗമാകുന്നു

ആ കാഴ്ചകൾ ഗ്രാമവാസികളെ അദ്ഭുതപ്പെടുത്തി! ഒരു കടുവ മതിലിൽ ഉറങ്ങുന്നതാണ് ഗ്രാമവാസികളിൽ അദ്ഭുതമുളവാക്കിയത്. ഉത്തർപ്രദേശിലാണ് അപൂർവസംഭവം. സുഖപ്രദമായി ഉറങ്ങാനുള്ള സ്ഥലം കണ്ടെത്താൻ വന്യമൃഗം എത്തിയതാണോ അതോ അവിടെ സൂര്യസ്നാനം ചെയ്യാൻ എത്തിയതാണോ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറു കണക്കിനു ഗ്രാമവാസികൾ കൂടിനിൽക്കുന്പോഴാണ് ഇഷ്ടികച്ചുവരിനു മുകളിൽ കടുവ ശാന്തനായി ഉറങ്ങുന്നത്. പിലിഭിത്തിലെ കടുവാസങ്കേതത്തിൽനിന്നു ചാടിപ്പോയ കടുവയാണ് അത്കോന ഗ്രാമത്തിലെ ഗുരുദ്വാരയ്ക്കു സമീപമുള്ള മതിലിൽ വിശ്രമിക്കാൻ കയറിയത്. ഗ്രാമത്തിലെത്തിയ കടുവ ശാന്തനായിരുന്നുവെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും…

Read More