
തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാൻ സാധിച്ചില്ലെന്ന് മൻസൂർ അലി ഖാൻ; പ്രതികരിച്ച് നടി
ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടൻ മൻസൂർ അലിഖാൻ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് നടി തൃഷ. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി എക്‌സിൽ കുറിച്ചു. വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും നടി വ്യക്തമാക്കി. ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ അപകീർത്തികരമായ…