
പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നു; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പീഡനപരാതിയില്‍ രൂക്ഷവിമര്‍ശവുമായി മമത
ലൈംഗികാതിക്രമക്കേസില്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ രൂക്ഷവിമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.സംഭവം തന്നെ ഞെട്ടിച്ചുവെന്നും യുവതിയുടെ കണ്ണീര്‍ തന്‍റെ ഹൃദയം തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു. രാജ്ഭവൻ സന്ദർശിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മൗനം പാലിക്കുന്നതിനെയും മമത ചോദ്യം ചെയ്തു. പീഡനത്തിരയായ സ്ത്രീയെ അവഗണിച്ച് പ്രധാനമന്ത്രി മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. “ഗവർണർ ഒരു യുവതിയോട് മോശമായി പെരുമാറി, അവളുടെ കണ്ണുനീർ എന്നെ ഉലച്ചുകളഞ്ഞു. അവൾ രണ്ടുതവണ പീഡിപ്പിക്കപ്പെട്ടു. ആ കുട്ടി കരയുന്നതിന്‍റെ വീഡിയോകള്‍…