
സാമന്തയുടേത് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്ന അറിവ്; വിമർശനവുമായി ഡോക്ടർ
വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയേ വിമർശിച്ച് കുറിച്ചത്. സാധാരണ വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കുംമുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ ആരോഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ്…