പാരഷൂട്ട് നിവർത്താനായില്ല; ആകാശച്ചാട്ടത്തിനിടെ 29-ാം നിലയിൽനിന്നു വീണ യുവാവിന് ദാരുണാന്ത്യം

തായ്ലൻഡിലെ പട്ടായയിൽ ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാതെ പോയതോടെ, 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന മുപ്പത്തിമൂന്നുകാരനാണ് അപകടത്തിൽ തലയിടിച്ചുവീണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണതായി അറിയിച്ച് പ്രദേശവാസികളാണ് പൊലീസിനെ വിളിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നാതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പട്ടായയിൽ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിനു മുകളിൽനിന്ന് നിയമവിരുദ്ധമായാണ് ഇയാൾ…

Read More