സിയാദ് വധക്കേസ്: ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

കായംകുളം സിയാദ് വധക്കേസിലെ കേസിലെ ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്‌മാൻ (വെറ്റമുജീബ്), വിളക്ക് ഷെഫീഖ് എന്നിവർക്ക് ജീവപര്യന്തം. മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഒന്നേകാൽ ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. പിഴത്തുക അടച്ചില്ലെങ്കിൽ 3 വർഷം അധികം തടവ് അനുഭവിക്കണം. നാല് ദൃക്സാക്ഷികൾ ഉൾപ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 104 രേഖകളും 27 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി.  പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി…

Read More