
ബി.ജെ.പി ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിജെപി ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. രാജസ്ഥാനിലെ രണ്ടും മണിപ്പൂരിലെ ഒന്നും സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആറാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ ദൗസയിൽ കനയ്യലാൽ മീണ സ്ഥാനാർത്ഥിയാകും. കരൗലി ദോൽപൂരിൽ ഇന്ദു ദേവി ജാതവും ബിജെപിക്കായി ജനവിധി തേടും. ഇന്നർ മണിപ്പൂരിൽ തൗനോജം ബസന്ത് കുമാർ സിങ് മത്സരിക്കും. കേരളത്തിലെ നാലു മണ്ഡലങ്ങളിലേക്ക് ഉൾപ്പെടെ ബി.ജെ.പി ഇന്നലെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. അഞ്ചാംഘട്ട പട്ടികയിൽ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്….