ലോക്സഭ തെരഞ്ഞെടുപ്പ്: ആറാംഘട്ട വോട്ടെടുപ്പിൽ പോളിങ് 59.62 ശതമാനം; കൂടുതൽ ബം​ഗാളിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 59.62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏഴുസംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ജമ്മു-കശ്മീരിലുമായി 58 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ബിഹാർ (8 മണ്ഡലങ്ങൾ), ഹരിയാണ(10), ജാർഖണ്ഡ് (4), ഡൽഹി (7), ഒഡിഷ (6), ഉത്തർപ്രദേശ് (14), പശ്ചിമ ബംഗാൾ (8), ജമ്മുകശ്മീർ (1) എന്നിവയാണ് വോട്ടെടുപ്പുള്ള സംസ്ഥാനങ്ങൾ. പശ്ചിമബം​ഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. 78.20 %. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്ന ഡൽഹിയിൽ 55.85%, ഹരിയാണ 59.28%, ഒഡിഷ 60.07%, ജാർഖണ്ഡ് 63.27%, ബിഹാർ…

Read More

ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടുരേഖപ്പെടുത്തി പ്രമുഖർ, ബൂത്തിന് മുന്നില്‍വെച്ച് സെല്‍ഫി എടുത്ത് രാഹുലും സോണിയയും

രാജ്യത്ത് ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ആദ്യ 2 മണിക്കൂറിൽ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയിൽ 7.43 ശതമാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ…

Read More