രണ്ടാനമ്മയുടെ ക്രൂരത ; കൊല്ലപ്പെട്ട ആറ് വയസുകാരി മുസ്കാൻ്റെ സംസ്കാരം പൂർത്തിയായി

എറണാകുളം കോതമം​ഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്കാന്റെ സംസ്കാരം പൂർത്തിയായി. കോതമം​ഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം അച്ഛൻ അജാസ് ഖാൻ ഏറ്റുവാങ്ങിയിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയതിന് ശേഷം സംസ്കാരം നടത്തി. നാടും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോ എന്ന കാര്യത്തിലും പോലീസ്…

Read More

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകം; പ്രതിയെ വെറുതെ വിട്ടു

വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയെ വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി പരാമർശം. 2021 ജൂൺ 30നാണ് സംഭവം നടന്നത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.എന്നാൽ,…

Read More

തിരുപ്പതിയിൽ പുലി ആക്രമണം; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

ക്ഷേത്ര നഗരിയായ തിരുപ്പതിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയുടെ ആക്രമണം. ആറുവയസുകാരിയെ പുലി ആക്രമിച്ചു കൊന്നു. തിരുപ്പതി ക്ഷേത്രത്തിൽ തീർഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയായ ലക്ഷിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വോക് വേയിൽനിന്നാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് പുലിപകുതി ഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലിയെ പിടികൂടാന്‍ ആന്ധ്രപ്രദേശ് വനം വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞമാസവും നടപ്പാതയില്‍ വച്ച് കുട്ടിക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. നടപ്പാതയുടെ ഇരുവശവുമുള്ള സംരക്ഷിത…

Read More

ആലുവയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയതായി മൊഴി

ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി പെൺകുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയതായി മൊഴി. സുഹൃത്തിന്‍റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്ന് പ്രതി അസം സ്വദേശിയായ അഫ്സാഖ് ആലം മൊഴി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്താനായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. പ്രതി അഫ്‌സാഖ് ആലമിനെ ഇന്നലെ തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. ആലുവ കെഎസ്ആർടിസി ഗാരേജിന്…

Read More