ഹത്രാസ് ദുരന്തം ; ആറ് പേർ അറസ്റ്റിൽ

ഹത്രാസ് അപകടത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ടു സ്ത്രീകളുൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റ് ആണ് ഇവരുടേത്.മുഗൾ ഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടയാത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് ‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങ് നടത്തിയത്. ഒരു പ്രാദേശിക ഗുരുവിന്റെ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നാണ് പ്രദേശത്തെ ആളുകൾ പറയുന്നത്. പ്രാർത്ഥനായോഗത്തിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. യോഗം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നെന്ന് സംഭവസ്ഥലത്ത്…

Read More

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസ് ; എംബിബിഎസ് വിദ്യാർത്ഥി അടക്കം ആറ് പേർ പിടിയിൽ

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിൽ. നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എംബിബിഎസ് വിദ്യാർത്ഥി അഭിഷേക് ഗുപ്ത ആള്‍മാറാട്ടം നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയാണ് പരീക്ഷയ്ക്ക് എത്തിയത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നാണ് ആറ് പേരെയും പിടികൂടിയത്. സർക്കാർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയായ അഭിഷേക് ഗുപ്ത, തന്‍റെ സഹപാഠിയായ രവി മീണ നടത്തുന്ന റാക്കറ്റിന്‍റെ ഭാഗമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രാഹുൽ ഗുർജർ എന്ന…

Read More

നരബലി; തിരുവണ്ണാമലയിലെ വീട്ടിൽ വാതിൽ തകർത്ത് 6 പേരെ പിടികൂടി

നരബലി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് തമിഴ്നാട് തിരുവണ്ണാമലയിൽ പൊലീസ് വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും പൂജാരിയെയുമാണ് അറസ്റ്റ് ചെയ്തത്. പൂജ തടസപെടുത്തിയാൽ സ്വയം  ബലി നൽകുമെന്നു ഭീഷണി പ്പെടുത്തിയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്നു വാതിൽ തകർത്താണ് തഹസീൽദാരും പൊലീസും വീടിനുള്ളിൽ കയറിയത്. തിരുവണ്ണാമല ജില്ലയിലെ ആറണി. എസ്.വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. രാവിലെ…

Read More