
ആറുമാസം ‘പാർക്കിൻ’ വരുമാനം 41.9 കോടി
ദുബൈ എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്ററായ പാർക്കിൻ കഴിഞ്ഞ ആറു മാസത്തിനിടെ 41.977 കോടി ദിർഹമിൻറെ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 38.2 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 18.8 കോടിയിൽ നിന്ന് ലാഭം 21.84 കോടിയായി വർധിച്ചതായും കമ്പനി വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി. അതേസമയം, രണ്ടാം പാദ വർഷത്തിൽ കമ്പനി ചുമത്തിയ പിഴയിൽ 26 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2023ലെ രണ്ടാം പാദത്തിൽ 2,91,000 ദിർഹമിൽ 3,65,000 ദിർഹമായാണ് പിഴ വർധിച്ചത്. പൊതു പാർക്കിങ് സ്ഥലത്തെ നിയമലംഘനവുമായി…