
രാഷ്ട്രപതിയോടൊപ്പം ആറു ദിവസത്തെ വിദേശപര്യടനത്തിന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ
മൂന്ന് രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് പുറപ്പെടുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അനുഗമിക്കും. ഫിജി, ന്യൂസിലാൻഡ്, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങണ് ഇന്ന് മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളില്‍ രാഷ്ട്രപതി സന്ദർശിക്കുന്നത്. ഫിജി പ്രസിഡന്റ് റാതു വില്ല്യം മൈവലിലികറ്റോണിവേരെയുടെ ക്ഷണ പ്രകാരമാണ് രാഷ്ട്രപതി ഇന്ന് ഫിലിയില്‍ എത്തുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രത്തലവൻ ഫിജി സന്ദർശിക്കുന്നത്. തുടർന്ന് ഏഴാം തീയ്യതി മുതല്‍ ഒൻപതാം തീയ്യതി വരെ രാഷ്ട്രപതി ദ്രൗപതി മുർമു…