വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ; ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു , കണ്ടെത്തിയത് ആറ് ശരീര ഭാഗങ്ങൾ

വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.ചാലിയാറിൽ നിന്ന് അഞ്ച് ശരീരഭാഗങ്ങളും മുണ്ടക്കൈയിൽ നിന്ന് ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്. സന്നദ്ധപ്രവർത്തകരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനകീയ തിരച്ചിലാണ് ഇന്ന് നടന്നത്.ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തമേഖലകളിൽ സന്ദർശനം നടത്തി. മുണ്ടേരിയിൽ നിന്ന് ഉൾവനത്തിലേക്കും ചാലിയാർ പുഴ കേന്ദ്രീകരിച്ചും തിരച്ചിൽ നടന്നു. തലപ്പാലി, പരപ്പൻപ്പാറ, മാങ്കയം എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ശരീരഭാഗങ്ങൾ ലഭിച്ചു. മുണ്ടക്കൈയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ സ്കൂൾ റോഡിൽ…

Read More