ശ്രീലങ്കൻ നാവികസേന വെടിവച്ച ശേഷം അറസ്റ്റ് ചെയ്ത 13 മത്സ്യത്തൊഴിലാളികളിൽ 6 പേർ മോചിതരായി; 5 പേർ ചികിത്സയിൽ

 ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത ശേഷം അറസ്റ്റ് ചെയ്ത കാരയ്ക്കലിലെ 13 മത്സ്യത്തൊഴിലാളികളിൽ 6 പേർ മോചിതരായി. ലോക്കൽ പൊലീസിനു കൈമാറിയ മത്സ്യത്തൊഴിലാളികളിൽ 6 പേരാണു ചെന്നൈയിൽ തിരിച്ചെത്തിയത്. വെടിവയ്പ്പിൽ പരുക്കേറ്റ 5 മത്സ്യത്തൊഴിലാളികൾ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. 2 പേരുടെ നില ഗുരുതരമായി തുടരുന്നു. വെടിവയ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ശ്രീലങ്കൻ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു രാമേശ്വരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കും. പാക്ക് കടലിടുക്കിലെ നെടുന്തീവിനടുത്ത് (ഡെൽഫ് ദ്വീപ്) മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവർക്കെതിരെയാണ്…

Read More

ജമ്മു കാശ്മീരിൽ കുഴിബോംബ് സ്‌ഫോടനം; ആറ് സൈനികർക്ക് പരിക്ക്

ജമ്മു കാശ്മീരിലെ കുഴിബോംബ് സ്‌ഫോടനത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. രാജൗരി ജില്ലയിലാണ് സംഭവം. രാവിലെ 10:45 ഓടെ സൈനികരിലൊരാൾ അബദ്ധത്തിൽ കുഴിബോംബിന് മുകളിൽ ചവിട്ടിയതാണ് സ്‌ഫോടനത്തിന് കാരണമായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ശനിയാഴ്ച മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഛത്തീസ്ഗഢിലെ സി ആർ പി എഫ് ജവാന് പരിക്കേറ്റിരുന്നു. ബിജാപൂർ ജില്ലയിലാണ് സംഭവം. സി…

Read More

ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവം; രണ്ട് മക്കളെയും തല്ലുന്ന ശീലം അനീഷയ്ക്ക് ഉണ്ടായിരുന്നു: കൊല്ലുമെന്ന് കരുതിയില്ലെന്ന് കുട്ടിയുടെ അച്ഛൻ

കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അജാസ് ഖാൻ. രണ്ട് മക്കളെയും തല്ലുന്ന ശീലം അനീഷയ്ക്ക് ഉണ്ടായിരുന്നു. കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ല. കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് നിർദേശിച്ചിരുന്നുവെന്നും അജാസ് ഖാൻ പറഞ്ഞു.  അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയൽക്കാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അജാസ് പറയുന്നു. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് താൻ വീട്ടിലെത്തിയിരുന്നു. അപ്പോൾ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ്…

Read More

മുഖംമറച്ച അര്‍ദ്ധനഗ്നര്‍; 6വീടുകളുടെ പിൻവാതിൽ തകർക്കാൻ ശ്രമം: ദൃശ്യങ്ങൾ പുറത്ത്

എറണാകുളം വടക്കൻ പറവൂർ തൂയിത്തുറയിൽ പാലത്തിന് സമീപം വീടുകളിൽ മോഷണ ശ്രമം. 6 വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. എന്നാൽ വീടുകളിൽ നിന്ന്  സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കളുടെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വടക്കേക്കര പോലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വഷണം തുടങ്ങി. വീടുകളുടെ പിൻവാതിൽ തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇവരുടെ കയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറുവ സംഘമാണ് മോഷണ ശ്രമം നടത്തിയത് എന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ…

Read More

6 വന്ദേഭാരത് ട്രെയിനുകൾ കൂടി ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ആറ് വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ,യുപി സംസ്ഥാനങ്ങൾക്കാണ് ഇവയുടെ പ്രയോജനം ലഭിക്കുക. 660 കോടി രൂപയുടെ രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. പ്രധാനമന്ത്രിയുടെ വലിയ രീതിയിലുള്ള റാലി ഇന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള…

Read More

വയനാട് ദുരന്തം: മരണം 291, കാണാതായത് 240 പേരെ; ഇന്ന് ആറ് സോണുകളായി തിരിച്ച് പരിശോധന

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 291മരണം. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചില്‍ നടക്കും. ഇന്നത്തെ തെരച്ചില്‍ കൂടുതല്‍ ആസൂത്രിതമായാണ് നടപ്പാക്കുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ…

Read More

കർണ്ണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള കുളത്തിൽ എറിഞ്ഞ് കൊന്നു

ഭര്‍ത്താവുമായുള്ള വഴക്കിന് പിന്നാലെ അമ്മ അംഗപരിമിതനായ ആറ് വയസുകാരനെ മുതലകളുള്ള കുളത്തിലേക്ക് എറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ  അംഗപരിമിതനായ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനനം മുതൽ സംസാരശേഷിയില്ലാത്ത മൂത്ത മകന്‍റെ അവസ്ഥയെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു.  ജനനം മുതല്‍ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിനരുന്ന വിനോദിനെ (6) ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ സ്ഥിരമായി വഴക്ക്…

Read More

രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം; മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ റീ പോളിങ്

മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക.  കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു. ഇന്നലെ ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്….

Read More

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്: ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളില്‍ 17-കാരൻ നടത്തിയ വെടിവെപ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തതിയ പോലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.

Read More

ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വീസ രഹിത യാത്ര അനുവദിച്ച് ചൈന

ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വീസ രഹിത യാത്ര അനുവദിച്ച് ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസം വരെയുള്ള യാത്രയ്ക്ക് ഇനി വീസ ആവശ്യമില്ല. ഡിസംബർ 30 മുതൽ 2024 നവംബർ വരെയുള്ള സമയത്ത് ഈ രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോർട്ടുള്ളവർക്ക് ചൈനയിൽ 15 ദിവസം വരെ വിസ ഇല്ലാതെ യാത്ര ചെയ്യാനാവും. നിലവിലെ നയങ്ങള്‍ അനുസരിച്ച് വിസ ഇല്ലാതെ ചൈനയിൽ പ്രവേശിക്കാനാവില്ല. സിംഗപ്പൂരിൽ നിന്നും ബ്രൂണെയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇതിൽ…

Read More