
ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ച് എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇ
എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇയുടെ നേതൃത്വത്തിൽ അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തുടർച്ചയായ പതിനാലാം വർഷവും ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു. രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ആചാര അനുഷ്ഠാനങ്ങൾക്ക് ശിവഗിരി മഠo തന്ത്രികൾ ശ്രീ സനൽ ശാന്തി നേതൃത്വം നൽകി. രാവിലെ 7 മണിക്ക് ഗുരുമണ്ഡപത്തിൽ സെക്രട്ടറി ശ്രീ വാചസ്പതിയും, വൈസ് ചെയർമാൻ ശ്രീ.ശ്രീധരൻ പ്രസാദും ചേർന്ന് ധർമ്മപതാക ആരോഹണം ചെയ്തു. 8 മണിക്ക് ശാരദ പൂജയും 8.30 ന് സർവൈശ്വര്യ പൂജയും നടന്നു.9.30 മുതൽ വനിതാ…