ശിവഗിരി മഠത്തിലെ സ്വാമി മഹേശ്വരാനന്ദ സമാധിയായി

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ മുതിര്‍ന്ന അംഗമായ സ്വാമി മഹേശ്വരാനന്ദ (83) സമാധിയായി. ബുധനാഴ്ച ഉച്ചയ്ക്ക് 1.33-ന് വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍വെച്ചാണ് സമാധി പ്രാപിച്ചത്. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഗുരുധര്‍മം പാലിച്ചും പ്രചരിപ്പിച്ചും ഗുരുചര്യയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചുവരികയായിരുന്നു സ്വാമികള്‍. തിരുവനന്തപുരം അരുമാനൂര്‍ പുളിനിന്നതില്‍ വീട്ടില്‍ ഭാനുവൈദ്യന്റേയും ചെല്ലമ്മയുടേയും മകനായി 1941-ല്‍ ജനിച്ചു. പൂര്‍വാശ്രമത്തിലെ പേര് സാംബശിവന്‍ എന്നായിരുന്നു. ബാല്യകാലം മുതല്‍ക്കുതന്നെ അദ്ധ്യാത്മിക രംഗത്ത് ആകൃഷ്ടനായ സാംബശിവന്‍ കൗമാരകാലത്ത് വാഴമുട്ടം ശിവന്‍ കോവിലില്‍ വൈദിക സഹായിയായി. 16-ാം വയസ്സില്‍…

Read More