
സിനിമയുടെ വലിപ്പം നോക്കിയശേഷം പ്രതിഫലം തീരുമാനിക്കൂ: ശിവ കാർത്തികേയൻ
പുതിയ ചിത്രമായ അയലാന്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിരക്കുകളിലാണ് നടൻ ശിവ കാർത്തികേയൻ. ഇതിന്റെ ഭാഗമായി നടത്തിയ ഒരഭിമുഖത്തിൽ തന്റെ പ്രതിഫലത്തേക്കുറിച്ചും സംവിധായകനാവാനുള്ള ആഗ്രഹത്തേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ശിവ കാർത്തികേയൻ. കരാറൊപ്പിടുന്നതിനുമുമ്പ് ഓരോ സിനിമയേക്കുറിച്ചും ആഴത്തിൽ മനസിലാക്കുമെന്ന് ശിവ കാർത്തികേയൻ അഭിമുഖത്തിൽ വ്യക്തമാക്കി. കരിയറിന്റെ തുടക്കംതൊട്ടേ ഒരു നിശ്ചിത പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് വാങ്ങുന്നത്. നിർമാതാവിന്റെ ശേഷിക്കനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ട്. സിനിമയുടെ വലിപ്പം നോക്കിയശേഷമാണ് പ്രതിഫലത്തേക്കുറിച്ച് തീരുമാനിക്കൂ എന്നും ശിവ കാർത്തികേയൻ പറഞ്ഞു. ഡോക്ടർ ഒരു…