കളര്‍കോട് ദുരന്തം; ഒരാളുടെ നില അതീവ ​ഗുരുതരം: മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി മന്ത്രി

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ്. മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന് നടക്കും. ശ്രീദീപിന്റെ സംസ്കാരം പാലക്കാട് ശേഖരീപുരത്ത് നടക്കും. മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെ സംസ്കാരം കണ്ണൂർ വേങ്ങരയിലും ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാരം എറണാകുളം ടൗൺ ജുമാ മസ്ജിദിലും നടക്കും. ദേവനന്ദന്റെ സംസ്കാരം നാളെ കോട്ടയം…

Read More

ഖുശ്ബുവിനുപോലും ധൈര്യമില്ല, തമിഴ്സിനിമയിലെ അണിയറക്കഥകൾ തുറന്നുപറയാൻ ഒരു നടിയും തയാറാകില്ല: കസ്തൂരി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ ലോകത്ത് നേരിടുന്ന ചൂഷണങ്ങൾ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടത്തലുമായി എത്തിയിരിക്കുകയാണ് നടി കസ്തൂരി. മോശം അനുഭവങ്ങളെ തുടർന്നാണ് താൻ മലയാള സിനിമയിൽ അഭിനയിക്കുന്നതു നിർത്തിയതെന്നാണു കസ്തൂരി വെളിപ്പെടുത്തിയിരിക്കുന്നത്. മോശമായി പെരുമാറിയതിനു താൻ പ്രൊഡക്ഷൻ മാനേജരുടെ കരണത്ത് അടിച്ചുവെന്നാണ് കസ്തൂരി വെളിപ്പെടുത്തുന്നത്. ഇൻഡസ്ട്രിയിൽ ചില വിവരദോഷികളെ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും മലയാളത്തിൽ. അതുകൊണ്ടാണ് ഞാൻ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തിയത്. വളരെ മോശം സമീപനമായിരുന്നു….

Read More

ബംഗ്ലാദേശിൽ ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്‍ടിച്ചത് അമേരിക്ക; ഷെയ്ഖ് ഹസീന

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും സ്വാധീനമുറപ്പിക്കാൻ അനുവദിച്ചില്ല. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ആദ്യമായി പ്രതികരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന. തൻ്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്‍ടിച്ചതിന്‍റെ ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന…

Read More

ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് നടപടി; ബംഗ്ലാദേശ് സ്ഥിതി നീരീക്ഷിച്ച് കേന്ദ്രം

ബംഗ്ലാദേശിൽ കലാപത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രക്ഷോഭത്തിൽ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലുള്ള 8500 ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ബംഗ്ളാദേശിൻ്റെ രൂപീകരണത്തിലേക്ക് നയിച്ച 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാര്‍ ജോലികളിൽ 30 ശതമാനം…

Read More

കനത്ത മഴ; ചെന്നൈയിൽ വിമാനസർവീസുകൾ താളം തെറ്റി, ഇറങ്ങാനാകാതെ ആകാശത്ത് വട്ടമിട്ട് പറക്കുന്നു

ചെന്നൈയിൽ കനത്ത മഴ പെയ്തതോടെ വിമാനസർവീസുകൾ താളം തെറ്റി. ചെന്നൈയിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇവിടെനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങൾ വൈകുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ 15 വിമാനങ്ങൾ ഇറങ്ങാൻ സാധിക്കാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ഇനിയും ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ ഈ വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടേക്കും. അടുത്ത 7 ദിവസത്തേക്ക് ചെന്നൈയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വക്കിൽ; ഗവർണർ

സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വക്കിലാണെന്ന് ഗവർണർ ആരോപിച്ചു. ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ അവരുടെ കുടുംബം തന്നെ കണ്ടിരുന്നു. അനീഷ്യയുടെ മാതാപിതാക്കൾ നൽകിയ പരാതി സംസ്ഥാന സർക്കാറിനും കേന്ദ്രസർക്കാനും അയച്ച് നൽകും. അനീഷ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയത് ശരിയല്ല. പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഗവർണറെ കണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും…

Read More

രക്തസ്രാവം മൂലം ഗർഭസ്ഥശിശു മരിച്ചു; യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു

യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ആശുപത്രിയിലായ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഉഴവൂർ കുന്നാംപടവിൽ മീര (32) ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നു മരിച്ചതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവച്ചെന്നാണു കേസ്. യുഎസ് സമയം തിങ്കളാഴ്ച രാത്രി 10.10ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ…

Read More

നിപ; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ജാഗ്രത തുടരണമെന്ന് മന്ത്രി

സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിലുള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം ഐസൊലേഷനിൽ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലേയും ഐസൊലേഷൻ, ചികിത്സാ സംവിധാനങ്ങൾ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന്…

Read More

മണിപ്പുരിലെ അവസ്ഥ പ്രതീക്ഷിച്ചതിലും ഭീകരം: കെ.സി വേണുഗോപാൽ

മണിപ്പുര്‍ ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും അവര്‍ക്ക് ആശ്വാസം പകര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മണിപ്പുര്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുര്‍ സന്ദര്‍ശന വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  മണിപ്പുര്‍ വിഷയം മുൻനിര്‍ത്തി രാഷ്ട്രീയം കളിക്കാൻ കോണ്‍ഗ്രസില്ല. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാനും കലാപം അമര്‍ച്ച ചെയ്യാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തുചെയ്തെന്ന് അവര്‍…

Read More

സംസ്ഥാനത്ത് 1801 പേർക്കു കൂടി കോവിഡ്; എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പ്

 സംസ്ഥാനത്ത് ശനിയാഴ്ച 1801 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഡ്മിഷന്‍ കേസുകള്‍ ചെറുതായി കൂടുന്നുണ്ട്. എങ്കിലും ആകെ രോഗികളില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത്. ജനിതക പരിശോധനയ്ക്ക് അയച്ച ഫലങ്ങളില്‍ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മോക്ഡ്രില്‍ നടത്തുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രായമുള്ളവരേയും…

Read More