
ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം; അതാണ് യെച്ചൂരി നയമെന്ന് രമേശ് ചെന്നിത്തല
മാധ്യമങ്ങള്‍ക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല. മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുമ്പോള്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന യെച്ചൂരി കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ പറ്റി ഒന്നും പറയുന്നില്ല. ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം അതാണ് യെച്ചൂരി നയമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത കാര്യത്തെ പറ്റി യെച്ചൂരിയോട് ചോദിച്ചാല്‍ അദ്ദേഹം അറിഞ്ഞില്ല എന്നാണ് മറുപടി, വിവര…