പാലക്കാട് മണ്ണാർക്കാട് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. അപകടത്തിൽ മരിച്ച റമീഷ, റിൻഷി എന്നിവരുടെ മൃതദേഹങ്ങൾ കോട്ടോപ്പാടം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. നഷീദയുടെ ഖബറടക്കം തച്ചനാട്ടുകര പാറമ്മൽ ജുമാമസ്ജിദിലാണ് നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കാണ് അപകടം നടന്നത്. അപകടം നടന്നതിന് ശേഷം ഇവരെ പാലക്കാട് മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കുടുംബ വീട്ടിലേക്ക്…

Read More

കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു; സംഭവം പാലക്കാട് മണ്ണാർക്കാട്

കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സഹോദരികൾ മുങ്ങി മരിച്ചത്. . റിൻഷി (18), നാഷിദ (26), റംഷീന (23) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അതിഥി തൊഴിലാളികളാണ് ഇവരെ പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്സ് വരുന്നതിന് മുന്‍പേ ഇവരെ അതിഥി തൊഴിലാളികൾ പുറത്തെത്തിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മൂന്ന് പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

Read More