
ഒരാളുടെ തീരുമാനത്തെ അംഗീകരിക്കണം, കുടുംബമെന്ന നിലയിൽ അതിന്റെ കൂടെ നിൽക്കണമെന്നാണ് ഞാൻ മനസിലാക്കിയത്; ചേച്ചിയെക്കുറിച്ച് നിഖില
എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന നടിയാണ് നിഖില വിമൽ. ഓൺസ്ക്രീനിലെ നിഖിലയേക്കാൾ ഓഫ് സ്ക്രീനിലെ നിഖിലയാണ് കൂടുതലും ചർച്ചയാകാറ്. നിഖലയുടെ നിലപാടുകൾക്ക് ആരാധകർ ഏറെയാണ്. ഇതേപോലെ വിമർശകരുമുണ്ട്. ഈയടുത്താണ് നിഖിലയുടെ ചേച്ചി അഖില വിമൽ സന്യാസം സ്വീകരിച്ചു എന്ന വാർത്ത പുറത്ത് വന്നത്. ഏറെനാളായി ആത്മീയ പാതയിലാണ് അഖില. അച്ഛന്റെ മരണം അഖിലയുടെ മനസിനെ ഉലച്ചിരുന്നു. അഖില സന്യാസം സ്വീകരിച്ചത് വലിയ വാർത്തയാകാൻ കാരണം നിഖില സിനിമാ താരമായതാണ്. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം വരുന്നതും നിഖിലയ്ക്ക് നേരെയാണ്….