
മെഡിക്കൽ കൊളേജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ
ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആശുപത്രികളിൽ എസ്ഐഎസ്എഫിനെ വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ആദ്യം മെഡിക്കൽ കൊളെജുകളിലായിരിക്കും എസ്ഐഎസ്എഫിനെ നിയോഗിക്കുക. ഡോ. വന്ദന കൊലപാതകക്കേസ് പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. കൂടാതെ പ്രത്യേക സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികൾ വഹിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതോടൊപ്പം പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോകോൾ ഡ്രാഫ്റ്റ് സർക്കാർ കോടതിയിൽ ഹാജരാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത് എന്നിവർ…