ശിരുവാണി; കൊതിപ്പിക്കുന്ന പറുദീസ

1916-ൽ കോടമഞ്ഞ് ഇറങ്ങിയ ഒരു പകലിൽ, ശിരുവാണി കാടിനുള്ളിൽ കുതിരവണ്ടിയുടെ കുളമ്പടി ശബ്ദം മുഴങ്ങിക്കേട്ടു. അപരിചിതമായ ശബ്ദം കേട്ട ജന്തുമൃഗാദികൾ അപകടം മണത്തറിഞ്ഞ് ഉൾക്കാട്ടിലേക്കു വലിഞ്ഞു. വാഹനത്തിനു പിന്നാലെ വന്നവർ കുതിരവണ്ടിയിൽ ഉണ്ടായിരുന്ന സായിപ്പ് ജോൺ ഹണ്ടിന്റെ അജ്ഞാനുസരണം കാടുകൾ കീറി വഴിച്ചാലുകൾ വെട്ടി. ശിരുവാണിയെന്ന നിബിഡവനത്തിൽ ആദ്യമായി അങ്ങനെ മനുഷ്യഗന്ധം വീണു. കാടു വെട്ടി 3000 ഏക്കറിൽ റബർ വച്ചുപിടിപ്പിക്കുകയായിരുന്നു സായിപ്പിന്റെ പദ്ധതി. ആദ്യപടിയെന്നോണ്ണം കുതിരയ്ക്കു പോകത്തക്കവിധം വഴികൾ തീർത്തു. കൂടെ ഒരു റബർ നഴ്സറിയും…

Read More