
തീപൊരി സിറാജ്; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ
രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇന്ത്യ. മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബൗളിംഗാണ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്. ഒമ്പത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് വിട്ടുനൽകി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക നേടിയത് 55 റൺസ് മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. അത് സ്വന്തം മണ്ണിലായെന്നത് ഇരട്ടപ്രഹരമേൽപ്പിച്ചു. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. എയ്ഡാൻ മാക്രത്തെ വീഴ്ത്തി സിറാജ് വരാനിക്കുന്ന വിക്കറ്റ് വേട്ടയുടെ സൂചന…