
യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ബോട്ട് മുങ്ങി; കുട്ടികൾ അടക്കം 22 പേർ മരിച്ചു
യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ തുർക്കി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 22 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടും. അപകടത്തിൽപ്പെട്ട രണ്ട് പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ കൃത്യമായ കണക്കില്ലാത്തത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതായി അധികൃതർ പ്രതികരിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ആയിരങ്ങൾക്ക് ആണ് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. തുർക്കിയുടെ വടക്കൻ പ്രവിശ്യയായ കാനാക്കാലേയിലാണ് സംഭവം. രണ്ട് പേരെ മാത്രമാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതെന്നും മറ്റുള്ളവർ സ്വയം നീന്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കാനാക്കാലേ…