ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; എട്ടുപേര്‍ പിടിയില്‍

ബിജെപി പ്രവര്‍ത്തകനായ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുസ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റിലായി. ഹൈദരാബാദിലെ യൂസഫ്ഗുഡയിലെ വീട്ടില്‍വെച്ച് വ്യാപാരിയായ പി. രാമു(36)വിനെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഫെബ്രുവരി ഏഴാം തീയതിയായിരുന്നു സംഭവം. ജീഡിമെട്‌ല സ്വദേശികളായ മണികണ്ഠ എന്ന മണി, ഡി.വിനോദ് കുമാര്‍, മുഹമ്മദ് ഖൈസര്‍, കെ.ശിവകുമാര്‍, കെ.നിഖില്‍, ടി.കുമാര്‍, യൂസഫ് ഗുഡ സ്വദേശികളായ ഇമാബി(35) ഇവരുടെ മകള്‍ പഠാന്‍ നസീമ(19) എന്നിവരാണ് രാമു കൊലക്കേസില്‍ അറസ്റ്റിലായത്. മുഖ്യപ്രതിയായ മണികണ്ഠയ്ക്ക് രാമുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കുക്കട്ടപള്ളി…

Read More